എന്താണ് ഹൈപ്പോകലീമിയ?

എന്താണ് ഹൈപ്പോകലീമിയ?
രക്തത്തിൽ പൊട്ടാസ്യത്തിൻറെ അളവു കുറയുന്നതിനെയാണ് ഹൈപ്പോകലീമിയ എന്ന പറയുന്നത്. ഇത് വളരെ അപകടകരമായ അവസ്ഥയാണെന്നാണ് ആരോഗ്യവിദഗ്തർ. പറയുന്നത്. ശരീരം ചലിപ്പിക്കാൻ പോലും കഴിയാത്തത്ര ബലഹീനത അനുഭവപ്പെടാം. പക്ഷാഘാതം, തളർച്ച, ക്രമരഹിതമായ ഹൃദയ താളം എന്നിവ നേരിടാം. രക്താതിസമ്മർദം, ഹൃദയരോഗങ്ങൾ, ലിവർ സിറോസിസ് തുടങ്ങിയ രോ​ഗാവസ്ഥയുള്ളവർ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. വൃക്ക രോഗികളിലാണ് പൊട്ടാസ്യം വ്യതിയാനം കൂടുതലായും കാണുന്നത്. ഛർദി, വയറിളക്കം എന്നിവ കാരണവും പൊട്ടാസ്യം അസന്തുലനം വരാമെന്നും ആരോഗ്യവിദഗ്തർ. ഓർമ്മിപ്പിക്കുന്നു. പേശികളുടെ ബലക്കുറവ്, ഓക്കാനം, ഛർദി, മലബന്ധം, ശ്വസനത്തകരാറുകൾ, ചിന്താക്കുഴപ്പം, ഓർമക്കുറവ് തുടങ്ങിയയാണ് ഹൈപ്പോകലീമിയയുടെ പ്രധാന ലക്ഷണങ്ങൾ.