ചിക്കന്‍ എത്രനാള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം?

ചിക്കൻ എത്രനാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം? പ്രോട്ടീനിന്റെ മികച്ച ഉറവിടമാണ് ചിക്കനെങ്കിലും അപകടകരമായ ബാക്ടീരിയ ഇവയിൽ പിടിപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് മുന്നറിയിപ്പ് നല്കുകയാണ് ആരോഗ്യവിദഗ്ധർ. അതുകൊണ്ട് തന്നെ അവ ശരിയായ രീതിയിൽ പാകം ചെയ്യുകയും സൂക്ഷിക്കുകയും വേണം. ഇല്ലെങ്കിൽ ഭക്ഷ്യവിഷബാധയിലേക്ക് നയിക്കാമെന്നും ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു. വേവിക്കാത്ത അല്ലെങ്കിൽ പാകം ചെയ്യാത്ത ചിക്കൻ ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല എന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. ഫ്രിഡ്ജിൽ ചിക്കൻ സൂക്ഷിക്കുന്നത് ബാക്ടീരിയകളുടെ വളർച്ച മന്ദഗതിയിലാക്കാൻ സഹായിക്കുന്നു. രണ്ടിൽ കൂടുതൽ ദിവസം ചിക്കൻ സൂക്ഷിക്കണമെന്നുണ്ടെങ്കിൽ അവ ഫ്രീസറിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ലീക് ചെയ്യാത്ത പാത്രത്തിൽ ചിക്കൻ വൃത്തിയായി സൂക്ഷിക്കുന്നത് ഫ്രിഡ്ജിലെ മറ്റ് ഭക്ഷ്യവസ്തുകൾ മോശമാക്കാതിരിക്കാൻ സഹായിക്കും. ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ മൈനസ് 17 ഡിഗ്രി സെൽഷ്യസിൽ വേണം ചിക്കൻ വയ്ക്കാൻ എന്നും ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു.