ടോയ്‌ലറ്റ് സീറ്റിലേതിനേക്കാൾ ബാക്ടീരിയകൾ സ്മാർട്‌ഫോണിലെന്ന് മുന്നറിയിപ്പ്

ടോയ്‌ലറ്റ് സീറ്റിനേക്കാൾ കൂടുതൽ ബാക്ടീരിയ സ്മാർട്ട് ഫോണിന് മേൽ ഉണ്ടാവുമെന്ന് മുന്നറിപ്പ് നൽകി ആരോഗ്യ വിദഗ്ധർ. ഇ-കോളി,സ്റ്റാഫൈലോകോക്കസ് ഓറിസ് തുടങ്ങിയ ബാക്ടീരികളും ഇൻഫുലൻസ വൈറസുകളുടെ അവശിഷ്ടങ്ങളും ഫോണുകളിൽ് കണ്ടെത്തിതായി ജോൺ ഒഫ് ഹോസ്പിറ്റൽ ഇൻഫെക്ഷനിൽ പ്രസിദ്ധകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു . ടോയ്‌ലറ്റിൽ ഇരിക്കുന്നത് മുതൽ ഭക്ഷണം കഴിക്കുമ്പോഴും സെൽഫി എടുക്കാൻ വരെ നമ്മൾ ഫോൺ ഉപയോഗിക്കുന്നു .നിങ്ങളുടെ ശരീരത്തിന്റെ ചൂട്, ഭക്ഷണാവശിഷ്ടങ്ങൾ, മേക്കപ്പ്, എന്നിവയുടെ നിരന്തരമായ ഉപയോഗം സൂക്ഷ്മാണുക്കൾ വളരാൻ അനുയോജ്യമായ അന്തരീക്ഷം നൽകുന്നു. ആവശ്യത്തിന് ചൂടും ഈർപ്പവും ലഭിക്കുന്നതിനാൽ ബാക്ടീരിയകൾക്ക് വളരാൻ അനുയോജ്യമായ ഇടമാണ് സ്മാർട്ഫോണുകളെന്നൈണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഫോണിൽ നിന്ന് കയ്യിൽ പറ്റുന്ന അണുക്കൾ കണ്ണുകളിലേക്കും വായിലേക്കും ഭക്ഷണത്തിലേക്കും എളുപ്പം കലരാം. ദിവസവും ഫോൺ വൃത്തിയായി സൂക്ഷിക്കുക . ദിവസവും ഫോൺ അണുവിമുക്തമാക്കാൻ ഫോൺ വൃത്തിയായി സൂക്ഷിക്കുക , ഫോൺ കേഴ്‌സുകളും , ഫോൺ ബാത്ത്റൂമിൽ കൊണ്ടുപോകാതിരിക്കുക, തുടങ്ങിയ കര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ അണുബാധമൂല മുണ്ടാകുന്ന അസുഖങ്ങൾ ഒരു പരിധി വരെ തടയാൻ സാധിക്കുമെന്ന ഒർമ്മിപ്പിക്കുകയാണ് ആരോഗ്യ വിദഗ്ധർ.