ദിവസവും കുളിക്കണോ?

പല്ലു തേക്കാൻ മറന്നാലും കുളിക്കാതെ പുറത്തിറങ്ങില്ലെന്ന് വാശിപിടിക്കുന്ന നിരവധി ആളുകൾ നമ്മുക്കിടയിലുണ്ട്. ദിവസത്തിൽ രണ്ട് നേരം സോപ്പിട്ട് തേച്ചുരച്ച് കുളിച്ചില്ലെങ്കിൽ മനസമാധാനം കിട്ടാത്ത ആളുകൾ വരെയുണ്ട്. കുളി എന്ന ശീലം അത്രമേൽ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ആരോഗ്യമല്ല, ആളുകൾ എന്തു പറയുമെന്ന ചിന്തയാണ് പലരെയും കുളിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് പറയുകയാണ് ആരോഗ്യവിദഗ്തർ. കുളി ആചാരമാക്കേണ്ട, ആവശ്യത്തിന് മതിഎന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായം. കാരണം. ദിവസവും സോപ്പ് ഉപയോഗിച്ച് കുളിക്കുന്നത് ചർമത്തിന് പുറമെയുള്ള ആരോഗ്യകരമായ ബാക്ടീരിയകൾ നശിക്കാനും ചർമം കൂടുതൽ വരണ്ടതാകാനും കാരണമാകും. മാത്രമല്ല രോഗാണുക്കളോടുള്ള പ്രതിരോധം കുറയാനും ഇത് കാരണമാകും. എക്‌സിമ ചർമ രോഗമുള്ളർ ദീർഘനേരം വെള്ളവുമായി സമ്പർക്കപ്പെടുന്നത് രോഗാവസ്ഥ വഷളാക്കുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ എല്ലായിപ്പോഴും കൈകൾ ശുചിത്വത്തോടെ സൂക്ഷിക്കണമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.