സവാള പച്ചയ്ക്ക് കഴിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ എന്ന് അറിയാമോ?

സവാള പച്ചയ്ക്ക് കഴിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ എന്ന് അറിയാമോ? പൊരിച്ച കോഴിയും മീനും ബീഫുമൊക്കെ കഴിക്കുമ്പോൾ അതിനു മുകളിൽ സവാള ഉൾപ്പെടുത്തുന്നത് രുചി കൂട്ടാൻ മാത്രമല്ല എണ്ണയടക്കമുളള ചേരുവകളുടെ പാർശ്വഫലങ്ങൾ കുറയ്ക്കാനും പച്ച സവാള സഹായിക്കും. ഇവയിലെ കൊഴുപ്പ് വലിച്ചെടുക്കാനും സവാളയ്ക്ക് കഴിവുണ്ട്. സവാളയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ കുടലിന്റെ ആരോഗ്യത്തിന് ആവശ്യമായ ഫൈബറിന്റെയും പ്രീബയോട്ടിക്കുകളുടെയും ഉറവിടമാണ് ഇത്. സൾഫർ വളരെ കൂടുതലായതിനാൽ സവാള ആന്റി-കാർസിനോജെനിക് ഗുണങ്ങളാൽ സമ്പന്നമാണ്. സവാള ശരീരത്തിലെ അനാവശ്യ മാലിന്യങ്ങൾ നീക്കം ചെയ്യുകയും കുടൽ വൃത്തിയാക്കുകയും ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യും. സവാളയിലെ ആന്റി ഓക്‌സിഡന്റ്‌സ് ആരോഗ്യത്തിന് വളരെ നല്ലതാണ്. സവാളയിലെ തന്മാത്രകൾ പാൻക്രിയാസ്, കരൾ, ചെറുകുടൽ, അഡിപ്പോസ് ടിഷ്യു എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്തും. ആന്റി ഓക്സിന്റുകളാൽ സമ്പന്നമായതിനാൽ സവാള ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും വളരെയധികം സഹായിക്കും. കൂടാതെ വിറ്റാമിൻ സിയുടെ കലവറയാണ് സവാളയും ചുവന്നുള്ളിയും. ഇവ രണ്ടും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കും.