ഉറക്കത്തിനിടെ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ചു

ഉറക്കത്തിനിടെ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ചു. തൃശ്ശൂർ വാടാനപ്പള്ളിയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയിൽ കാല് വേദനയെ തുടർന്ന് ഉറക്കമുണർന്ന കുട്ടി കടുത്ത വയറ് വേദനയും പ്രകടിപ്പിച്ചിരുന്നു. തുടർന്ന് മാതാപിതാക്കൾ കുട്ടിയെ ചാവക്കാട് ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിൽ അസ്വഭാവികത തോന്നാത്തതിനെ തുടർന്ന് അധികൃതർ കുട്ടിക്ക് കാലിൽ പരട്ടാനുള്ള മരുന്നും വയറ് വേദനയ്ക്കുള്ള മരുന്നും നൽകി പറഞ്ഞയച്ചു. ബുധനാഴ്ച രാവിലെയോടെ കുട്ടിയുടെ കാലിൽ നീര് വയ്ക്കുകയും കാഴ്ച മങ്ങുകയും ചെയ്തതോടെ, കുട്ടിയെ വീട്ടുകാർ ഗവ.മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. പരിശോനയിൽ പാമ്പിന്റെ വിഷം രക്തത്തിൽ കലർന്നതായി കണ്ടെത്തി. തുടർന്ന് കുട്ടിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല