കുട്ടികൾക്ക് നിർബന്ധമായും കൊടുക്കേണ്ട ആരോഗ്യകരമായ ഭക്ഷണങ്ങൾ ഏതൊക്കെ?
കുട്ടികളുടെ ശരിയായ വളർച്ചയ്ക്ക് നിർബന്ധമായും നൽകേണ്ട ഭക്ഷണങ്ങളിൽ ഒന്നാണ് പാൽ ഉത്പന്നങ്ങൾ. തൈര്, പാൽ, സോയ, വെണ്ണ എന്നിവ കുട്ടികളുടെ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. പാൽ ഉത്പന്നങ്ങൾ പ്രധാനമായും അസ്ഥികളുടെ ആരോഗ്യത്തിന് അവശ്യമായവയാണ്. രണ്ടാമത്തേത് പഴവർഗ്ഗങ്ങൾ ആണ്. പൊതുവെ കുട്ടികളെ കൊണ്ട് പഴങ്ങൾ കഴിപ്പിക്കുക എന്നത് കുറച്ച് പ്രയാസമാണ്, എന്നാൽ പഴങ്ങൾ അതേപോലെ കൊടുക്കാതെ പഴങ്ങൾ ജ്യൂസാക്കി നൽകിയാൽ കുട്ടികളെ കഴിപ്പിക്കാൻ എളുപ്പമാണ്. നാരുകൾ എന്നിവ അടങ്ങിയിരിക്കുന്നതാണ് ധാന്യങ്ങൾ. ധാന്യങ്ങൾ കുട്ടികളുടെ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ്.
കൂടാതെ കുട്ടികളുടെ ഭക്ഷണക്രമത്തിൽ നിർബന്ധമായും പച്ചക്കറികൾ ഉൾപ്പെടുത്തണം. സാലഡുകളായും നൽകാം. സാലഡ് ഉണ്ടാക്കുമ്പോൾ ഓറഞ്ച്, കടുത്ത പച്ച, ചുവന്ന നിറത്തിലുള്ള പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്താവുന്നതാണ്. മസിലുകളുടെ വളർച്ചയ്ക്കും, ഹീമോഗ്ലോബിൻറെ ഉത്പാദനത്തിനും അവശ്യം വേണ്ട ഒന്നാണ് മാംസ്യ ഭക്ഷണങ്ങൾ. മുട്ട, ഇറച്ചി വർഗ്ഗങ്ങൾ, കടൽ മത്സ്യങ്ങൾ എന്നിവ കുട്ടികളുടെ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്.



















