കാരറ്റില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യ രഹസ്യങ്ങള്‍

ഒട്ടുമിക്ക സീസണിലും വിലക്കയറ്റം ഒരു പരിധിക്കപ്പുറം ബാധിക്കാത്ത പച്ചക്കറിയാണ് കാരറ്റ്. കാരറ്റിന്റെ ഗുണങ്ങളെ കുറിച്ചുള്ള പൊതുജനത്തിന്റെ അറിവില്ലായ്മയാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്ന കാരറ്റ് കാഴ്ചശക്തി വര്‍ധിക്കാന്‍ സഹായിക്കും. ഇതിലടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിന്‍ കാന്‍സറിനെ പ്രതിരോധിക്കുന്ന ശക്തിയേറിയ ആന്റി ഓക്‌സിഡന്റ് ആണ്. രക്തസമ്മര്‍ദം ക്രമീകരിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും കാരറ്റിനു കഴിവുണ്ട്. മുലപ്പാലിന്റെ ഗുണം വര്‍ധിക്കാന്‍ കാരറ്റ് നല്ലതാണ്. ദിവസവും കാരറ്റ് ജ്യൂസ് കഴിക്കുന്നത് അണുബാധകളെ ചെറുക്കും. പ്രത്യുല്‍പാദനശേഷി വര്‍ധിപ്പിക്കാനും കാരറ്റിനു കഴിവുണ്ട്. കുട്ടികളിലെ വിരശല്യം അകറ്റുന്നതിനും ഭക്ഷണത്തിലൂടെ ശരീരത്തില്‍ എത്തുന്ന അണുക്കളെ നശിപ്പിക്കുന്നതിനും കാരറ്റ് കാഴിക്കുന്നതിലൂടെ സാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.