പുതിയ രക്തഗ്രൂപ്പ് ഇന്ത്യക്കാരിയിൽ കണ്ടെത്തി

പുതിയ രക്തഗ്രൂപ്പ് ഇന്ത്യക്കാരിയിൽ കണ്ടെത്തിയാതായി റിപ്പോർട്ട്.
ലോകത്തൊരിടത്തും മുമ്പ് തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത പുതിയ രക്തഗ്രൂപ്പ് കർണാടകയിലെ കോലാർ ജില്ലയിൽ നിന്നുള്ള ഒരു സ്ത്രീയെ ഹൃദയ ശസ്ത്രക്രിയയ്ക്കായി പ്രവേശിച്ചപ്പോഴാണ് കണ്ടെത്തിയത്. സാധാരണമായി കണ്ടുവരുന്ന O Rh+ രക്തഗ്രൂപ്പ് ആയിരുന്നു ഇവരുടേത്. എന്നാൽ ലഭ്യമായ ഒ പോസീറ്റീവ് രക്തമൊന്നും ഇവരുടേതുമായി പൊരുത്തപ്പെടുന്നുണ്ടായിരുന്നില്ല. തുടർന്നാണ് കൂടുതൽ പരിശോധനയ്ക്കായി ആശുപത്രി റോട്ടറി ബാംഗ്ലൂർ ടിടികെ ബ്ലഡ് സെന്ററിലെ അഡ്വാൻസ്ഡ് ഇമ്മ്യൂണോഹെമറ്റോളജി റഫറൻസ് ലബോറട്ടറിയിലേക്ക് കൈമാറിയത് തുടർന്ന് നടത്തിയ അത്യാധുനിക സീറോളജിക്കൽ പരിശോധനകളിലാണ് ഇവരുടെ രക്തം പാന്റിയാക്ടീവ് ആണെന്നും ഒരു രക്ത സാമ്പിളുകളോടും പൊരുത്തപ്പെടുന്നില്ലെന്നും കണ്ടെത്തിയാതായി അധികൃതർ വ്യക്തമാക്കിയത്. നിലവിൽ രോഗിയുടെയും കുടുംബത്തിന്റെയും രക്തസാമ്പിളുകൾ യുകെയിലെ ബ്രിസ്റ്റലിലുള്ള ഇന്റർനാഷണൽ ബ്ലഡ് ഗ്രൂപ്പ് റഫറൻസ് ലബോറട്ടറിയിലേക്ക് (IBGRL) വിശദപരിശോധനയ്ക്കായി അയച്ചതയാണ് റിപ്പോർട്ട്.