60 വയസ്സുള്ള രോഗിയുടെ വൃക്കയിൽ നിന്ന് 418 കിഡ്‌നി സ്റ്റോണുകൾ വിജയകരമായി നീക്കം ചെയ്തു.

60 വയസ്സുള്ള രോഗിയുടെ വൃക്കയിൽ നിന്ന് 418 കിഡ്‌നി സ്റ്റോണുകൾ വിജയകരമായി നീക്കം ചെയ്തു. ബുധനാഴ്ച ഹൈദരാബാദിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നെഫ്രോളജി ആൻഡ് യൂറോളജിയിലെ യൂറോളജിസ്റ്റുകളുടെ സംഘം ആണ് ശസ്ത്രക്രിയയിലൂടെ വൃക്ക കല്ലുകൾ നീക്കം ചെയ്തത്. രണ്ട് മണിക്കൂറിലധികം നീണ്ടതായിരുന്നു ശസ്ത്രക്രിയ. രോഗിയുടെ വൃക്കകളുടെ പ്രവർത്തനം 27 ശതമാനവും തകരാറിലായിരുന്നു. നൂതന ഇമേജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു ശാസ്ത്രക്രിയ നടത്തിയത്. കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്

LEAVE A REPLY