11 വയസ്സുകാരിയുടെ മരണ കാരണം പേവിഷബാധ അല്ലെന്ന് പരിശോധനാഫലം

വളർത്തുപൂച്ച മാന്തിയതിന് പിന്നാലെ 11 വയസ്സുകാരി മരണത്തിന് കീഴടങ്ങിയ സംഭവത്തിൽ മരണ കാരണം പേവിഷബാധ അല്ലെന്ന് പരിശോധനാഫലം. പത്തനംതിട്ട പന്തളം സ്വദേശിനി ഹന്ന ഫാത്തിമയാണ് ചികിത്സയിൽ കഴിയവെ കഴിഞ്ഞ ദിവസം മരിച്ചത്. പുച്ച മാന്തിയതിന് പിന്നാലെ കുട്ടിക്ക് രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നു. മരണ കാരണം കണ്ടെത്താൻ പെൺകുട്ടിയുടെ സ്രവ സാമ്പിളുകൾ ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.