വർഷങ്ങളായി ഒരേ കുക്കറിൽ പാകം ചെയ്യുന്നവരാണോ നിങ്ങൾ?

വർഷങ്ങളായി ഒരേ കുക്കറിൽ പാകം ചെയ്യുന്നവരാണോ നിങ്ങൾ? ലെഡ് വിഷബാധ ഉണ്ടാകുമെന്നു മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യ വിദക്തർ. അടുത്തിടെ മുംബൈയിൽ നിന്നുള്ള 50 വയസുകാരനെ ലെഡ് വിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഓർമക്കുറവ്, ക്ഷീണം, കാലുകളിൽ കടുത്ത വേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്ന ഇയാളെ വിദഗ്ധ പരിശോധനയിൽ ശരീരത്തിൽ വലിയ അളവിൽ ലെഡ് അടങ്ങിയതായി കണ്ടെത്തിയാതായി ഇൻറേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റായ ഡോ. വിശാൽ ഗബാലെ വ്യക്തമാക്കി.
രോഗിയുടെ ഭാര്യ കഴിഞ്ഞ 20 വർഷമായി ഭക്ഷണം പാകം ചെയ്യാൻ ഒരേ പ്രഷർ കുക്കറാണ് ഉപയോഗിക്കുന്നത്. പഴയതും കേടായതുമായ അലുമിനിയം കുക്കറുകൾ അസിഡിറ്റി ഉള്ള ഭക്ഷണങ്ങളുമായി സമ്പർക്കം പുലർത്തുമ്പോൾ, ലെഡ്, അലുമിനിയം കണികകൾ ഭക്ഷണത്തിൽ ലയിക്കുന്നു. വയറുവേദന, മലബന്ധം, തലവേദന, , ഓർമ്മ പ്രശ്നങ്ങൾ, വന്ധ്യത, എന്നിവയാണ് ഈ വിഷബാധയുടെ ലക്ഷണങ്ങൾ എന്ന് വിദക്തർ പറയുന്നു. ലെഡ് വിഷബാധ തലച്ചോറ്, വൃക്കകൾ, പ്രത്യുൽപാദന വ്യവസ്ഥ എന്നിവയുൾപ്പെടെ ഒന്നിലധികം അവയവ വ്യവസ്ഥകളെ പോലും ബാധിച്ചേക്കാം എന്ന് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യ വിദക്തർ. അതിനാൽ അടുക്കളയിൽ പാകം ചെയ്യുന്ന പത്രങ്ങൾ അതിന്റെ കാലാവധിക്ക് ശേഷം മാറ്റി ഉപയോഗിക്കാൻ നിർദേശിക്കുകയാണ്‌ വിദക്തർ.