വിവാഹത്തിന് മുമ്പ് എച്ച്‌ഐവി പരിശോധന നിർബന്ധമാക്കണോ?

വിവാഹത്തിന് മുമ്പ് എച്ച്‌ഐവി പരിശോധന നിർബന്ധമാക്കണോ? ഇന്ന് കേരളത്തിൽ വിവാഹേതര ബന്ധങ്ങളും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ലൈംഗിക രോഗങ്ങളെ കുറിച്ചുള്ള ആശങ്കകളും വർധിക്കുകയാണ്. എച്ച്.ഐ.വി/എയ്ഡ്‌സിന് പുറമെ, ലൈംഗിക ബന്ധത്തിലൂടെ പകരുന്ന വൈറസുകളെ കുറിച്ചും രോഗങ്ങളെ കുറിച്ചുമുള്ള ആശങ്കകളും വർധിക്കുകയാണ്. രോഗബാധിതർ സൈലന്റ് കാരിയർമാർ ആവുകയും, നിരപരാധിയായ പങ്കാളികളിലൂടെ വിവാഹശേഷം രോഗവ്യാപനം നടത്തുകയും ചെയ്യുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് വാദിക്കുന്നവരുമുണ്ട്. എന്നാൽ ഈ രോഗബാധയെ തിരിച്ചറിയുന്നതിന് കൃത്യമായ ഇടവേളകളിൽ ഒരു സാധാരണക്കാരന് പരിശോധന നടത്തേണ്ട ആവശ്യം ഇന്ന് സമൂഹത്തിലില്ല. വിദേശ തൊഴിലവസരം അടക്കമുള്ള ഏതാനും ചില സാഹചര്യങ്ങളിൽ മാത്രമാണ് ഇത്തരം പരിശോധനകൾ നടത്തിവരുന്നത്. അതുകൊണ്ടുതന്നെ പരിശോധന നടത്താത്ത രോഗബാധിതരെ തിരിച്ചറിയുക എളുപ്പമല്ല. ഈ സാഹചര്യത്തിൽ വിവാഹത്തിന് മുന്നോടിയായി ലൈംഗിക രോഗങ്ങൾ തിരിച്ചറിയുന്നതിനുള്ള പരിശോധനകൾ നിർബന്ധമാക്കണം എന്നുള്ള ആവശ്യം സർക്കാരിന് മുന്നിൽ ഉയർത്താൻ നിങ്ങൾ തയ്യാറാണോ?. അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.