സംസ്ഥാനത്ത് വീണ്ടും നിപ ബാധ. പാലക്കാട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 38കാരിക്ക് നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിലെ ഫലം പോസിറ്റീവായി. യുവതി പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയാണ്. നൂറിലധികം പേർ ഹൈറിസ്‌ക് സമ്പർക്ക പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ട്. യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. രോഗബാധ ഉണ്ടായത് എവിടെനിന്നാണെന്ന് ഇനിയും വ്യക്തമല്ല. അധികൃതർ യുവതിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കിവരുകയാണ്.






















