ആശുപത്രിയിലെ ശുചി മുറിയുടെ ഭാഗത്തുള്ള കെട്ടിടം ഇടിഞ്ഞുവീണു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം നടന്നത്, കാലപ്പഴക്കമുള്ള കെട്ടിടമായതിനാൽ നിലവിൽ ഉപയോഗത്തിലിലല്ല എന്നാണ് വിവരം. ഓർത്തോ പീഡിക്സിന്റെ സർജറി വിഭാഗമാണ് നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്നത് മാത്രമല്ല ശുചിമുറിയും ഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്. ഒരു കുട്ടി ഉൾപ്പടെ മൂന്നുപേർക്ക് അപകടത്തിൽ പരിക്കേറ്റതായി പറയപ്പെടുന്നു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. പൊളിഞ്ഞു വീണ കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങി കിടക്കുന്നില്ല എന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാ സംവിധാനങ്ങൾ പരിശോധന തുടരുകയാണ്.



















