ഒരു മാസത്തിനുള്ളിൽ 21 പേര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. യുവാക്കളിൽ ആണ് കൂടുതലായി ഹൃദയാഘാതം ഉണ്ടാകുന്നതെന്നും അതിനെക്കുറിച് സമഗ്രമായ ഗവേഷണം ആവശ്യമാണ് എന്നും വിദക്തർ വ്യക്തമാക്കി. കര്‍ണാടകയിലെ ഹാസൻ ജില്ലയിൽ ആണ് ഒരു മാസത്തിനുള്ളിൽ 21 പേര്‍ ഹൃദയാഘാതം മൂലം മരിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ കർണാടക ആരോഗ്യമന്ത്രി അന്വേഷണ ഉത്തരവിട്ടതായി പറയപ്പെടുന്നു. ഹൃദയാഘാതങ്ങളെക്കുറിച്ച് ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ അധ്യക്ഷതയിൽ പഠനം നടത്തി റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിയതായും അധികൃതർ വ്യക്തമാക്കി.



















