രണ്ടുവയസ്സുള്ള കുട്ടിയെ എടുത്തുയർത്തി നിലത്തടിച്ചു.
അടിയുടെ ആഘാതത്തിൽ കുട്ടിയുടെ തലയോട്ടി തകരുകയും നട്ടെല്ലിന് സാരമായ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ചികിത്സയിലുള്ള കുട്ടി കോമ അവസ്ഥയിൽ തുടരുകയാണെന്ന് പറയപ്പെടുന്നു. മോസ്‌കോയിലെ വിമാനത്താവളത്തിൽ വെച്ചാണ് സംഭവം. ഇറാൻ സ്വദേശിയുടെ കുഞ്ഞിനെ ഒരാൾ എടുത്തുയർതീ തറയിലടിക്കുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി അധികൃതർ വ്യക്തമാക്കി. എക്‌സിൽ പങ്കുവെച്ച വീഡിയോ ദൃശ്യങ്ങളിൽ വിമാനത്താവളത്തിന്റെ ഉള്ളിൽ കുട്ടി ബാഗിൽ പിടിച്ച് നിക്കവേ കുട്ടിയെ കാലിൽ പിടിച്ച് പൊക്കി നിലത്തടിക്കുന്നതും, അടിയേറ്റ് നിലത്ത് വീണ കുട്ടിയെ മറ്റൊരു യാത്രക്കാരൻ ഓടിവന്ന് എടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മയക്കുമരുന്നിന് അടിമയാണ് എന്ന സംശയം ഉള്ളതായും പോലീസ് വ്യക്തമാക്കി.



















