നിങ്ങൾ ഇടയ്ക്കിടയ്ക്കു ഏമ്പക്കം വിടുന്ന ആളാണോ ?

നിങ്ങൾ ഇടയ്ക്കിടയ്ക്കു ഏമ്പക്കം വിടുന്ന ആളാണോ ? എന്ത് കൊണ്ടായിരിക്കാം ഇങ്ങനെ ഏമ്പക്കം ഉണ്ടാകുന്നതെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഹൈപ്പോ അസിഡിറ്റി എന്ന അവസ്ഥയാണിത്. ഇത് ശ്രെദ്ധിച്ചില്ലെഗിൽ നിരവധി ആരോഗ്യ പ്രേശ്നങ്ങൾക്ക് കാരണമാകും. നിങ്ങളുടെ വയറിലെ ആസിഡ് അളവ് കുറയുന്നതാണ് ഏമ്പക്കത്തിനു പിന്നിലെ കാരണം. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിപ്പിക്കുന്നതിനായി HCL പോലുള്ള വീര്യം കൂടിയ ആസിഡുകൾ ഉണ്ട് ഇവയുടെ അളവ് കുറഞ്ഞാൽ ഭക്ഷണം ദഹിക്കാതെ പുളിക്കാൻ തുടങ്ങും ഇത് പുളിച്ചുതികട്ടൽ, വയറെരിച്ചിൽ , വയറുവേദന , വയറിളക്കം, തുടർച്ചയായി ഏമ്പക്കം, മലബന്ധം ,കീഴ്‌വായു, എന്നി ആരോഗ്യപ്രേശ്നങ്ങൾക് കാരണമാകും. നമ്മുടെ വയറിലെ പാരിയറ്റല്‍ സെല്ലുകള്‍ ആണു HCl ഉത്പാദിപ്പിക്കുന്നത്, അതോടൊപ്പം HCl, പെപ്‌സിന്‍ എന്ന എന്‍സൈമിന്റെ സഹായത്തോടെ നാം കഴിക്കുന്ന ആഹാരത്തെ ദഹിപ്പിക്കാൻ സഹായിക്കുന്നു, കൂടാതെ ഭക്ഷണത്തിലൂടെ വരുന്ന ഹാനികരമായ മൈക്രോഒര്‍ഗനിസങ്ങളെയും ബാക്ടീരിയകളെയും നശിപ്പിക്കുന്നു. ഈ പ്രേശ്നങ്ങൾ ശ്രെദ്ധിച്ചില്ലെങ്കിൽ വയറിനുള്ളിൽ ചീത്ത ബാക്റ്റീരിയകളുടെ വളർച്ച കൂടുവാനുള്ള സാധ്യത കൂടുതൽ ആണ്. ഇത്തരം അസ്വസ്ഥതകൾ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ ഒരു ആരോഗ്യ വിദഗ്ധന്റെ സഹായം തേടുക.