പ്രോട്ടീൻ ബാറുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം. കൊളാജൻ അടങ്ങിയ പ്രോട്ടീൻ ബാറുകൾ കഴിച്ച അമിതഭാരമുള്ളവരിൽ അത് കഴിക്കാത്തവരെ അപേക്ഷിച്ച ഇരട്ടി ശരീരഭാരം കുറഞ്ഞതായി ഗവേഷകർ കണ്ടെത്തി. കൂടാതെ, ഇവരിൽ രക്തസമ്മർദവും കരളിൻ്റെ പ്രവർത്തനം മെച്ചപ്പെടുന്നതായും കാണപ്പെട്ടു. 20-നും 65-നും ഇടയിൽ പ്രായമുള്ള ശരാശരി ബോഡി മാസ് ഇൻഡെക്സ് 29.65 ഉള്ള 64 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. പ്രോട്ടീൻ ബാർ കഴിച്ചവരിൽ മാത്രം ഏകദേശം മൂന്ന് കിലോയോളം ഭാരം കുറഞ്ഞതായാണ് കണ്ടെത്തൽ. കൊളാജൻ അടങ്ങിയ ഭക്ഷണം കഴിച്ചാൽ വിശപ്പ് കുറയും അത് ഭാരം കുറയാൻ കാരണമാകുമെന്നാണ് ഗവേഷകർ പറയുന്നത്. ന്യൂട്രിയൻ്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ വർഷത്തെ യൂറോപ്യൻ കോൺഗ്രസ് ഓൺ ഒബിസിറ്റിയിൽ പഠനം അവതരിപ്പിച്ചിരുന്നു.






















