ഷവര്‍മ കഴിച്ച് തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധഉണ്ടായി 20 പേര് ചികിത്സ തേടിയാതായി റിപ്പോർട്ട്. ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന, പനി തുടങ്ങിയ വിവിധ ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവർ ചികിത്സ തേടിയത്. ആരുടെയും നില ഗുരുതരമല്ല. സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ച ശേഷം ഭക്ഷണശാല അടച്ചുപൂട്ടിയതായാണ് റിപ്പോർട്ട്. നമ്മുടെ ജീവിതം ഫാസ്റ്റായപ്പോൾ ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ പ്രിയപ്പെട്ട ഭക്ഷണയിനങ്ങളായിമാറി. വിശേഷദിവസങ്ങളിൽമാത്രം ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിച്ചിരുന്ന മലയാളികൾക്ക് ഇന്ന് ഈറ്റിങ് ഔട്ട് സംസ്കാരം വ്യാപകമായി. കസ്റ്റമേഴ്സിനെ കൈകാര്യംചെയ്യുന്ന തത്രപ്പാടിൽ വെടിപ്പും ശുചിത്വവും സുരക്ഷയുമൊക്കെ പല ഹോട്ടലുകളിൽനിന്നും പടിയിറങ്ങി. ഗുരുതരമായ ഭക്ഷ്യവിഷബാധയുടെ വാർത്തകൾ ഇടക്കിടെ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. ഉദരപ്രശ്നങ്ങളാണ് ഭക്ഷ്യവിഷബാധയെത്തുടർന്നുണ്ടാകുന്ന ഏറ്റവും പ്രധാന ലക്ഷണം. ഏതാനും മണിക്കൂറുകൾക്കകംതന്നെ രോഗലക്ഷണങ്ങൾ പ്രകടമാകാം. ഉടൻതന്നെ വൈദ്യസഹായം തേടുകയും ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കുകയും വേണം. ജീവിതം ഫാസ്റ്റാകുന്നതൊക്കെ നല്ലതുതന്നെ പക്ഷെ ഒരുകാര്യം ഓർക്കുക ആരോഗ്യമാണ് നമ്മുടെ സമ്പത്. കഴിവതും ഭക്ഷണം വീടുകളിൽ തന്നെ പാകം ചെയ്ത് കഴിക്കുക. സ്റ്റേ ഹെൽത്തി.






















