കോട്ടയത്ത് കനത്ത മഴയ്ക്കിടെ മരങ്ങാട്ടുപള്ളിക്കുസമീപം അണ്ടൂരിൽ സഹോദങ്ങൾക്ക് ഇടിമിന്നലേറ്റതായി റിപ്പോർട്ട്. ആൻ മരിയ, ആൻഡ്രൂസ് എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടു പേരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഏഴുമണിയോടെ വേനൽ മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലിൽ വീട്ടിൽ വച്ചാണ് ഇവർക്ക് ഇടിമിന്നലേറ്റത്. വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യയയുള്ളതിനാൽ ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറേണ്ടതാണ്. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.




















