ഓയൂരിൽ തെരുവുനായ ആക്രമണത്തിൽ രണ്ടു വയസ്സുകാരന് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്. കുട്ടിയുടെ കണ്ണുകൾക്കും കഴുത്തിനും മുഖത്തും പരിക്കേറ്റു. ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കും കുട്ടിയെ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. കുട്ടിയുടെ അമ്മയുടെ വീടായ ഓടനാവട്ടം കളപ്പില കുളത്തൂരഴികത്ത് വീട്ടിൽ കഴിഞ്ഞദിവസം മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് തെരുവുനായ കുട്ടിയെ ആക്രമിച്ചത്. പരിസരവാസികൾ എത്തിയാണ് നായയെ ഓടിച്ചത്.



















