ന്യൂഡല്‍ഹി: പാചകവാതക വില വീണ്ടും കൂട്ടി. സബ്സിഡിയുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറൊന്നിന് രണ്ട് രൂപ നിരക്കിലാണ് കൂട്ടിയത്.. ഏഴ് മാസത്തിനിടെ ഇത് എട്ടാംതവണയാണ് പാചകവാതക വില കൂട്ടുന്നത്.
സബ്സിഡി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി മാസംതോറും രണ്ടുരൂപ വരെ കൂട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി. സബ്സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില ഒരു രൂപ കൂട്ടിയതോടെ 585 രൂപയായി. വിമാന ഇന്ധന വില 8.6 ശതമാനവും കൂട്ടിയിട്ടുണ്ട്.