ന്യൂയോര്‍ക്ക്: പുതുവര്‍ഷം ഇത്തവണ ഒരു സെക്കന്‍ഡ് വൈകും. ഒരു അധിക സെക്കന്‍ഡ് (ലീപ് സെക്കന്‍ഡ്) സമയക്രമത്തില്‍ ചേര്‍ക്കുന്നതിനാലാണ് ഈ മാറ്റം. ആയതിനാല്‍ ഡിസംബര്‍ 31നു രാത്രി 11:59:59 കഴിഞ്ഞ് ഒരു സെക്കന്‍ഡ് കൂടി കഴിഞ്ഞേ 2017 പിറക്കൂ.
ഇന്ത്യന്‍ സമയം ജനുവരി ഒന്നിന് പുലര്‍ച്ചെ 5:29:59ന് ആയിരിക്കും ഈ കൂട്ടി്േച്ചര്ക്കല് നടക്കുക. ഭൂമിയുടെ ഭ്രമണവുമായി ബന്ധപ്പെടുത്തിയാണ് സമയം കണക്കാക്കുന്നതെങ്കിലും 1972ല്‍ അറ്റോമിക് ക്ലോക്കുകളുടെ വരവോടെയാണ് സമയക്രമത്തില്‍ സെക്കന്‍ഡുകളുടെ വ്യത്യാസമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടത്. തുടര്‍ന്ന് 26 അധിക സെക്കന്‍ഡുകള്‍ സമയക്രമത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. ആറുമാസം മുതല്‍ ഏഴുവര്‍ഷം വരെയുള്ള ഇടവേളകളിലായിരുന്നു ഇത്. ഒടുവില്‍ 2015 ജൂണ്‍ 30ന് ആണ് ഒരു അധിക സെക്കന്‍ഡ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്.