തമിഴ് സംവിധായകന്‍ അപമര്യാദയായി പെരുമാറിയെന്ന് മഞ്ജിമ

പുതിയ തമിഴ് സിനിമയുടെ കരാര്‍ ഒപ്പിടാനെത്തിയപ്പോള്‍ സംവിധായകന്‍ അപമാനിച്ചുവെന്ന പരാതിയുമായി നടി മഞ്ജിമ രംഗത്ത്. സംവിധായകന്‍ തടിച്ചി എന്ന് വിളിച്ചുവെന്നാണ് ആരോപണം. പുതിയ തമിഴ്ചിത്രം അച്ചം എന്‍പത് മടമൈയടാ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ് ഇതെന്നും, സംഭവത്തോടെ താന്‍ സിനിമയില്‍നിന്നും പിന്മാറിയെന്നും താരം പറയുന്നു.

സിനിമാ മേഖലയില്‍ തനിക്കുണ്ടായ ദുരനുഭവങ്ങള്‍ വിവരിക്കുകയായിരുന്നു താരം. തടി കൂടിപ്പോയതിനാല്‍ ഒരു പ്രൊജക്ട് നഷ്ടമായെന്ന് മഞ്ജിമ മുമ്പും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സിനിമ ഏതെന്ന് താരം വ്യക്തമാക്കിയിട്ടില്ല.

താന്‍ കരാര്‍ ഒപ്പിടാന്‍ എത്തിയപ്പോള്‍ സംവിധായകന്റെ പെരുമാറ്റം വളരെ മോശമായിരുന്നു. ഇതാണോ സാധനം,? ഈ തടിച്ച ശരീരം കഥാനായികയ്ക്ക് പറ്റിയതല്ല എന്നായിരുന്നു സംവിധായകന്റെ പ്രതികരണം. തന്റെ മുഖത്തേറ്റ പ്രഹരമായിരുന്നു ഈ വാക്കുകള്‍. തികച്ചും മര്യാദയില്ലാത്ത പെരുമാറ്റം. താന്‍ അടുത്തക്ഷണം അവിടെനിന്നും ഇറങ്ങിപ്പോന്നതായും താരം പറഞ്ഞു.

LEAVE A REPLY