ലഖ്നൗവിലെ സ്‌കൂളില്‍ ഓട്ടമത്സരത്തിന് തയ്യാറെടുക്കുന്നതിനിടെ ഹൃദയാഘാതം മൂലം 14-കാരന് ദാരുണാന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് കുട്ടിയെ പരിശോധിച്ച ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ അലിഗര്‍ ജില്ലയില്‍ സിറൗളി ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് ദാരുണസംഭവം നടന്നത്. മോഹിത് ചൗധരി എന്ന പതിന്നാലുകാരനാണ് സ്‌കൂളിലെ കായിക മത്സരത്തിന് പരിശീലിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി മരണപ്പെട്ടത്. സുഹൃത്തുക്കളോടൊപ്പം ആദ്യരണ്ട് റൗണ്ട് ഓടിക്കഴിഞ്ഞതിനു പിന്നാലെയാണ് മോഹിത്തിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ കുഴഞ്ഞുവീഴുകയും ചെയ്തു. ഒട്ടുംവൈകാതെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.