പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ് ടു വിദ്യാര്‍ഥിനി ഗർഭിണിയാണെന്ന് കണ്ടെത്തിയ സംഭവത്തിൽ സഹപാഠിയുടെ രക്തസാമ്പിള്‍ പരിശോധിക്കും. പോസ്റ്റുമോര്‍ട്ടത്തില്‍ വിദ്യാര്‍ഥി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ സുഹൃത്തായ 17-കാരന്റെ രക്തസാമ്പിളുകള്‍ പരിശോധയ്ക്ക് അയച്ചത്. ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ പിതൃത്വം തെളിയിക്കാനുള്ള അന്വേഷണത്തിലാണ് നിലവില്‍ പോലീസ്. അതിനുശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുണ്ടായേക്കും. ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. പിന്നീട് പോക്‌സോ നിയമപ്രകാരവും കേസെടുക്കുകയായിരുന്നു.