പത്തനംതിട്ടയില്‍ പനി ബാധിച്ച് മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനി 5 മാസം ഗര്‍ഭിണി ആയിരുന്നുവെന്ന് കണ്ടെത്തല്‍

പത്തനംതിട്ടയില്‍ പനി ബാധിച്ച് മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനി 5 മാസം ഗര്‍ഭിണി ആയിരുന്നുവെന്ന് കണ്ടെത്തല്‍. 17കാരിയുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെയാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. കുട്ടി അമിത അളവില്‍ മരുന്ന് കഴിച്ചിരുന്നതായും സംശയമുണ്ട്. സംഭവത്തില്‍ പോക്‌സോ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.