പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മു സജീവിന്റെ മരണത്തില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയില്‍വിട്ട് കോടതി

പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മു സജീവിന്റെ മരണത്തില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയില്‍വിട്ട് കോടതി. പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരാണ് കേസിലെ പ്രതികള്‍. ആത്മഹത്യ പ്രേരണാ കുറ്റമാണ് പ്രതികള്‍ക്ക് എതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. മൂവരില്‍നിന്നും മകള്‍ക്ക് കടുത്ത മാനസിക പീഡനം നേരിട്ടിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി.