ജീവന്‍ രക്ഷാ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും കുറഞ്ഞ വിലയില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും എച്ച്.എല്‍.എല്‍ ലൈഫ് കെയറും സഹകരിച്ച് ആരംഭിച്ച അമൃത് ഫാര്‍മസി 10-ാം വര്‍ഷത്തിലേയ്ക്ക്. ക്യാന്‍സര്‍ അടക്കമുള്ള ഒട്ടുമിക്ക രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് പുറമെ സ്‌ന്റെന്റുകള്‍ അടക്കമുള്ള ഇംപ്ലാന്റുകളും സര്‍ജിക്കല്‍ ഉപകരണങ്ങളുമടക്കം 50 ശതമാനംവരെ വിലക്കുറവില്‍ അമൃതില്‍ ലഭ്യമാണ്. 2015ല്‍ ന്യൂഡല്‍ഹിയിലെ എയിംസില്‍ ആദ്യ ഫാര്‍മസി ആരംഭിച്ചു. നിലവില്‍ രാജ്യത്താകമാനം 215 അമൃത് ഫാര്‍മസികള്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ തിരുവനന്തപുരത്ത് പുലയന്‍കോട്ടയിലും പേരൂര്‍ക്കടയിലും അമൃത് ഫാര്‍മസി സേവനങ്ങള്‍ ലഭ്യമാണ്.