50-ാം നാള്‍ പുതിയ പ്രഖ്യാപനമെത്തി; അസാധുനോട്ടുകള്‍ മാര്‍ച്ച് 31 വരെ ബാങ്കില്‍ നിക്ഷേപിക്കാം

    ന്യൂഡല്‍ഹി : രാജ്യത്ത് നോട്ട് അസാധുവാക്കള്‍ പ്രാബല്യല്‍ വന്നതിന്റെ 50-ാം നാള്‍ പുതിയ പ്രഖ്യാപനമെത്തി. അസാധുവാക്കപ്പെട്ട 1000, 500 രൂപാ നോട്ടുകള്‍ മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കിക്കൊണ്ടുള്ളതാന് പുതിയ പ്രഖ്യാപനം.

    മാര്‍ച്ച് 31 ന് ശേഷം അസാധു നോട്ടുകള്‍ കൈമാറ്റം ചെയ്യുന്നത് കുറ്റകരമാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. അസാധു നോട്ടുകള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് നാലു വര്‍ഷം വരെ ജയില്‍ അടയ്ക്കാനും 50,000 രൂപ പിഴ ഈടാക്കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്. വ്യക്തമായ കാരണം ബോധ്യപ്പെടുത്തി റിസര്‍വ് ബാങ്കിലെ പ്രത്യേക കൗണ്ടറില്‍ അസാധുനോട്ടുകള്‍ നിക്ഷേപിക്കാനുള്ള അവസരമാണ് മാര്‍ച്ച് 31 വരെ അനുവദിച്ചിരിക്കുന്നത്.

    അതേസമയം, ഡിസംബര്‍ 30 വരെയാണ് ബാങ്കുകളില്‍ അസാധുനോട്ടുകള്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കിയിട്ടുള്ളത്. ഇതില്‍ മാറ്റം വരുത്തിയിട്ടില്ല.