ആലപ്പുഴ ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ നഗരസഭ വൈസ് ചെയർമാനെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. നഗരസഭയുടെ വിശ്രമകന്ദ്രത്തില്‍ വച്ച് ഒരു സംഘം മര്‍ദിച്ച താൽകാലിക ജീവനക്കാരെ ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പ്രശ്നമുണ്ടായത്. പരുക്കേറ്റ ജീവനക്കാര്‍ക്ക് ജനറൽ ആശുപത്രിയില്‍ മതിയായ ചികിൽസ നല്‍കിയില്ലെന്ന് ആരോപിച്ച് വൈസ് ചെയര്‍മാനും ഭരണകക്ഷി കൗൺസിലർമാരും ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. വനിതാ ഡോക്ടറുടെ പരാതിയിൽ നഗരസഭ വൈസ് ചെയർമാന്‍ പി.എസ്.എം.ഹുസൈനും സ്ഥിരം സമിതി അധ്യക്ഷ എ.എസ്.കവിതയ്ക്കുമെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തിരുന്നു.