ആരോഗ്യ പ്രശ്നങ്ങൾ മൂലം ചികിത്സയിൽ ആയിരുന്ന മലയാള ചലച്ചിത്ര നടൻ മോഹൻരാജ് അന്തരിച്ചു

ആരോഗ്യ പ്രശ്നങ്ങൾ മൂലം ചികിത്സയിൽ ആയിരുന്ന മലയാള ചലച്ചിത്ര നടൻ മോഹൻരാജ് അന്തരിച്ചു. ഇന്നലെ വൈകുന്നേരം തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി മോഹൻരാജിന് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുൻപ് ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ കാലിന് ഗുരുതരമായി പരിക്കേൽക്കുകയും ഇതിൻറേതായ ബുദ്ധിമുട്ടുകളും മോഹൻരാജ് നേരിട്ടിരുന്നു. സഹപ്രവർത്തകൻറെ വിയോഗത്തിൽ നിരവധി സിനിമ താരങ്ങൾ അനുശോചനം രേഖപ്പെടുത്തി.