ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ട്

ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ട്. രജനീകാന്ത് ഇന്ന് ആശുപത്രി വിട്ടേക്കും എന്നാണ് വിവരം. താരത്തെ തിങ്കളാഴ്ച അർധരാത്രിയോടെയാണ് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയത്തിന്റെ പ്രധാന രക്തക്കുഴലിൽ കണ്ടെത്തിയ വീക്കം ശസ്ത്രക്രിയ ഇല്ലാതെ പരിഹരിച്ചതായും നടന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. സീനിയർ ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ് സായി സതീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയും തുടർനടപടികളും നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച കടുത്ത വയറുവേദനയെ തുടര്‍ന്നാണ് രജിനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.