സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോ​ഗം സ്ഥിരീകരിച്ചത്. വിദേശത്തുനിന്നെത്തിയ യുവാവ് രോ​ഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. നാലു ദിവസം മുമ്പാണ് രോഗലക്ഷണങ്ങളോടെ യുഎഇയിൽ നിന്ന് കൊച്ചിയിലെത്തിയ യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത് . വൈകാതെ തന്നെ ഇയാളെ ഡിസ്ചാർജ് ചെയ്യാൻ സാധിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നേരത്തേ യുഎഇയിൽനിന്നു വന്ന മലപ്പുറം സ്വദേശിയായ 38 വയസ്സുകാരന് എംപോക്‌സ് സ്ഥിരീകരിച്ചിരുന്നു. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഈക്കാര്യം എയർപോർട്ടിൽ വെച് തന്നെ റിപ്പോർട്ട് ചെയ്യിയണമെന്ന് ആരോ​ഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.