തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായവർക്ക് 15.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവായി

തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായവർക്ക് 15.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവായി. ഇതുസംബന്ധിച്ച പരാതികൾ പരിഹരിക്കുന്ന ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ 42-ാമത്തെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനമാണ് നഷ്ടപരിഹാരം നൽകേണ്ടത്. 34 പേർക്കുള്ള തുകയാണ് ഇപ്പോൾ അനുവദിച്ചത്. 2016 മുതൽ 2019 വരെയുള്ള കാലത്തെ അപേക്ഷകരിൽനിന്നാണ് ഇത്രയുംപേർക്ക് തുക നൽകുന്നത്. നഷ്ടപരിഹാരത്തുക അപേക്ഷിച്ച തീയതിമുതൽ നൽകുന്നതുവരെ ഒൻപതുശതമാനം പലിശസഹിതം കൊടുക്കണമെന്നും ഉത്തരവിൽ പറയുന്നു.