ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ബോളിവുഡ് നടി ജാന്‍വി കപൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ബോളിവുഡ് നടി ജാന്‍വി കപൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയില്‍നിന്ന് മുംബൈയില്‍ തിരിച്ചെത്തിയതിന് പിന്നാലെ താരത്തിന്റെ ആരോഗ്യനില മോശമാവുകയും എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. താരത്തിന്റെ ആരോഗ്യനില 2 ദിവസത്തിനുള്ളില്‍ പൂര്‍വ്വ സ്ഥിതിയിലാകുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതായി ജാന്‍വിയുടെ പിതാവ് ബോണി കപൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.