ബ്യൂണസ് ഐറിസ്: ദൈവത്തിന്റെ കൈ ഗോളും, മയക്കുമരുന്നടിയും, പെണ്വിഷയങ്ങളുമെല്ലാം വിജയങ്ങള്‍ക്കൊപ്പം തന്നെ കൊണ്ടുനടന്ന ഡീഗോ മറഡോണയുടെ കൃഷ്ണമൃഗവേട്ട വൈറലായതോടെ വിവാദത്തില്‍. കൃഷ്ണമൃഗത്തെ വേട്ടയാടിയ ശേഷം തോക്കുമായി നില്ക്കുന്ന സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന ചിത്രം താരത്തെ കുടുക്കിയിരിക്കുന്നത്.
മൃഗത്തെ വേട്ടയാടിയത് മറഡോണയാണ് എന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഫോട്ടോ വിഖ്യാത താരത്തെ കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഒരു കയ്യില്‍ വേട്ടയാടാന്‍ ഉപയോഗിക്കുന്ന വലിയ തോക്കും മറുകയ്യില്‍ ചോരയൊലിപ്പിച്ച മാന്‍കുട്ടിയുമായി നില്ക്കുന്ന മറഡോണയുടെ ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. ദക്ഷിണ അമേരിക്കയിലെ ഒട്ടനേകം മൃഗസ്നേഹികളാണ് ഡീഗോയെ കുറ്റപ്പടുത്തി രംഗത്ത് വന്നിരിക്കുന്നത്.
വംശനാശം നേരിടുന്ന മൃഗങ്ങളില്‍ ഒന്നിനെയാണ് 20-ാം നൂറ്റാണ്ടിലെ ഫുട്ബോള്‍ താരം തൂക്കിപ്പിടിച്ചിരിക്കുന്നതെന്നാണ് ചില അര്‍ജന്റീനിയന്‍ പത്രങ്ങള്‍ പറഞ്ഞിരിക്കുന്നത്.