കോട്ടയം മെഡിക്കൽ കോളജ് ഹൃദ്രോഗ വിഭാഗത്തിലെ കാത് ലാബ് മെഷീൻറെ തകരാർ പരിഹരിച്ചതിനാൽ ഇന്ന് മുതൽ ആൻജിയോഗ്രാം തുടങ്ങുമെന്ന് ഹൃദ്രോഗ വിഭാഗം മേധാവി ഡോ. ആർ. ബൈജു. ഒരാഴ്ചയിൽ ഏലേറെയായി മെഷീൻ തകരാറിലായതിനെ തുടർന്ന് ആൻജിയോഗ്രാം നിർത്തിവച്ചിരിക്കുകയായിരുന്നു. മെഷീൻ തകരാറായത് മൂലം നിരവധി രോഗികളുടെ ആൻജിയോഗ്രാം ചികിത്സ മുടങ്ങുകയും, മറ്റൊരു ദിവസം രോഗികൾ ആശുപത്രിയിൽ എത്താൻ നിർദേശിച്ച് മടക്കി അയക്കുകയുമായിരുന്നു. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകൾക്ക് തടസം ഉണ്ടോയെന്ന് കണ്ടുപിടിക്കുന്ന ചികിത്സയാണ് ആൻജിയോഗ്രാം. കാത് ലാബ് മെഷീൻ ശരിയായതോടെ ചികിത്സ ലഭ്യമാകുമെന്ന ആശ്വാസത്തിലാണ് രോഗികളും അവരുടെ ബന്ധുക്കളും