സിനിമയില്‍ ഡ്യൂപ്പിനെ ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ട്… ഇപ്പോള്‍ ഇതാ സ്ഥാനാര്‍ത്ഥിക്ക് വെയിലുകൊള്ളാതിരിക്കാന്‍ പ്രചാരണത്തിലും ഡ്യൂപ്

ഡല്‍ഹി : ഡല്‍ഹിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായിരുന്ന ഗൗതം ഗംഭീര്‍ പ്രചാരണത്തിനായ് ഡ്യൂപ്പിനെ വെച്ച് എന്ന ആരോപണം ബി.ജെ.പി നിഷേധിച്ചു. എന്നാല്‍ ബിജെപി വക്താവ് ആയ പ്രെവീന്‍ശങ്കര്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ് ഇതിന്റെ യാഥാര്‍ഥ്യം. അദ്ദേഹം ശാരീരിക അസ്വസ്ഥത കാരണം വണ്ടിയില്‍ ഇരിക്കുകയാരുന്നു. അദ്ദേഹത്തിനുവേണ്ടി വോട്ടുചോദിച്ചത് സുഹൃത്താണ് എന്നും വ്യക്തമാക്കി.

അദ്ദേഹത്തിന്റെ പേര് ഗൗരവ് അറോറ എന്നാണ് . ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്. രാവിലെ 11 ;30 ത്തോടെ മയൂര്‍ വിഹാര ഫേസ് 3 പേപ്പര്‍ മാര്‍ട്ടിന്‍ വച്ചായിരുന്നു ഗംഭീറിന്റെ റോഡ് ഷോ ആരംഭിച്ചത് വെള്ളനിറത്തിലുള്ള കുര്‍ത്തയും തൊപ്പിയുമായിരുന്നു ധരിച്ചിരുന്നത് തുടര്‍ന്ന് 11 ;45 ഒടുകൂടി റാലി ത്രിലോക്പുരിയില്‍ എത്തി അപ്പോള്‍ അദ്ദേഹത്തെ കാണാന്‍ ഓടിക്കൂടിയ ആളുകള്‍ പൂമാലകള്‍ എണീക്കുകയും ചെയ്തു .

ഗംഭീര്‍ വാഹനത്തില്‍ ഇരിക്കുകയും അറോറ മുകളില്‍ നില്‍ക്കുകയും ചെയ്യുന്ന ഫോട്ടോ മനീഷ് സിസോദിയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഒപ്പം അദ്ദേഹം ഇങ്ങനെ പങ്കുവെച്ചു. ”സിനിമയല്‍ സംഘട്ടനത്തിനും മറ്റും ഡ്യൂപ്പിനെ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട് .ക്രിക്കറ്റില്‍ റണ്ണര്‍നെ ഉപയോഗിക്കുന്നതും കേട്ടിട്ടുണ്ട് പക്ഷെ പ്രചാരണത്തിനു ഡ്യുപ്പിനെ ഉപയോഗിക്കുന്നത് ഇത് ആദ്യമായിട്ടാണ് കാണുന്നത്”.

ഗംഭീര്‍ എ/സി കാറില്‍ ഇരിക്കുമ്പോള്‍. തൊപ്പിധരിച്ച ഡ്യുപ് ആണ് പ്രചാരണം നടത്തുന്നത് അദ്ദേഹത്തിന് ചുടു തട്ടാന്‍ കഴിയില്ല.അതിനാല്‍ ഡ്യുപ്പിനെയാണ് ജനങ്ങള്‍ മാലയിട്ടു സ്വീകരിച്ചത് മാത്രമല്ല ഡ്യുപ് ഒരു കോണ്‍ഗ്രസ്സ് നേതാവുകൂടിയാണ് ” എന്നാണ് സിസോദിയ ട്വിറ്റില്‍ പറയുന്നത്. ഇതിനെ അനുകൂലിച്ചും പ്രീതികൂലിച്ചും നിരവധി വാദങ്ങള്‍ ഉയരുന്നുണ്ട്

LEAVE A REPLY