മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരണം എട്ട് ആയി

മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് എട്ട് പേർ മരിച്ച സാഹചര്യത്തിൽ ഏറെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക. ജില്ലയിൽ ഞായറാഴ്ച രണ്ട് പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. മലപ്പുറം ജില്ലയിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ എട്ട് പേരുടെ മരണവും 3000ത്തിലധികം കേസുകളും റിപ്പോർട്ട് ചെയ്തു. നിലമ്പൂർ മേഖലയിൽ നിലവിൽ രോഗം ശക്തമാകുന്ന സാഹചര്യമാണ്. ജില്ലയിൽ ഈ വർഷം ജനുവരി മുതൽ 3184 സംശയാസ്പദമായ വൈറൽ ഹെ?പ്പ?റ്റൈ?റ്റി?സ് കേസുകളും 1032 സ്ഥിരീകരിച്ച കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംശാസ്പദമായ അഞ്ച് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. പോത്തുകല്ല്, കുഴിമണ്ണ, ഒമാനൂർ, പൂക്കോട്ടൂർ, മൊറയൂർ, പെരുവള്ളൂർ എന്നീ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭയിലും ആണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.