തിരുവനന്തപുരം: തന്നെ പരിഹസിച്ച വെള്ളാപ്പള്ളിക്ക് മറുപടി നല്‍കി വി.എസ് അച്യുതാനന്ദന്‍. വി.എസ് പിണറായിയുടെ ചോരയ്ക്കായി ദാഹിക്കുന്നുവെന്ന് ഇന്നലെ ആലപ്പുഴയില്‍ പറഞ്ഞ വെള്ളാപ്പള്ളിക്ക് വിജിലന്‍സിലൂടെ മറുപണി നല്‍കിയാണ് വി.എസ് പ്രതികരിച്ചത്.
വെള്ളപ്പള്ളി ഒന്നാംപ്രതി ആയ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണം വേഗത്തിലാക്കണമെന്നാണ് വിജിലന്‍സിന് കത്തിലൂടെയുള്ള വി.എസിന്റെ നിര്‍ദേശം. കേസില്‍ വെള്ളാപ്പള്ളിയാണ് ഒന്നാം പ്രതിയെന്നും, തട്ടിപ്പില്‍ വെള്ളാപ്പള്ളി നേരിട്ട് ഇടപെട്ടതിന് തെളിവുണ്ടെന്നും കാണിച്ച് വിജിലന്‍സ് നേരത്തെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.