സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരു മരണം കൂടി

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരു മരണം കൂടി. മലപ്പുറം സ്വദേശി മുഹമ്മദ് ഹനീഫ ആണ് മരിച്ചത്. ബുധനാഴ്ചയാണ് സൂര്യാതപമേറ്റ് ഹനീഫയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മലപ്പുറം താമരക്കുഴിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന്‌ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചിപ്പു. വ്യാഴാഴ്ച രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.