മുംബൈയിൽ ചിക്കൻ ഷവർമ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് 12 പേർ ആശുപത്രിയിൽ. മുംബൈയിലെ ഗോർഗാവിൽ സന്തോഷ് നഗർ മേഖലയിലെ സാറ്റ്ലൈറ്റ് ടവറിലാണ് സംഭവം. വെള്ളി, ശനി ദിവസങ്ങളിൽ ഇവിടെ നിന്ന് ഷവർമ കഴിച്ചവരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഭക്ഷ്യവിഷബാധയേറ്റ 12 പേരിൽ 9 പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മൂന്ന് പേർ ഇപ്പോഴും ചികിത്സയിലാണ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ് എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.