തല ഉയര്‍ത്തി, കണ്ണ് ചിമ്മി യേശുവിന്റെ പ്രതിമ; ഞെട്ടിത്തരിച്ച് ജനങ്ങള്‍

മെക്സിക്കോ: ദൈവങ്ങളുടെ പ്രതിമകള്‍ കണ്ണ് ചിമ്മിയെന്നും കണ്ണുനീര്‍ പൊഴിച്ചുമെന്നുമുള്ള വാര്‍ത്തകള്‍ മുമ്പും ജനശ്രദ്ധ നേടിയിട്ടുണ്ട്. മെക്സിക്കോയിലെ ജനങ്ങളും ഇപ്പോള്‍ ഇതിന്റെ ഞെട്ടലിലാണ്. യേശുവിന്റെ പ്രതിമ തല ഉയര്‍ത്തുന്നതും കണ്ണു ചിമ്മുന്നതിനും ദൃക്സാക്ഷികളായിരിക്കുകയാണ് മെക്സിക്കന്‍ ജനങ്ങള്‍.

വടക്ക് കിഴക്കന്‍ മെക്സിക്കോയിലെ ഒരു പള്ളിയില്‍ വച്ചിരിക്കുന്ന യേശുവിന്റെ പ്രതിമയാണ് തല ഉയര്‍ത്തിയതായും കണ്ണ് ചിമ്മിയതായും പറയുന്നത്. എന്നാൽ മനക്കട്ടിയില്ലാത്തവരാണ് ഈ കഥകൾ വിശ്വസിക്കുന്നതെന്നും കാറ്റ് കാരണമാകാം പ്രതിമ അനങ്ങിയതെന്നും മറ്റുമുള്ള വാദങ്ങളും ഉയരുന്നുണ്ട്.