സംസ്ഥാനത്ത് പല ഇടങ്ങളിലും മഴയ്ക്ക് സാധ്യത. ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതെ സമയം സെപ്റ്റംബറില്‍ കേരളത്തില്‍ മഴ സാധ്യത വളരെ കുറവെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ പ്രവചനം. ഭൂരിഭാഗം മേഖലയിലും സാധാരണ സെപ്റ്റംബറില്‍ ലഭിക്കേണ്ട മഴയെക്കാള്‍ കുറവ് ലഭിക്കാനാണ് സാധ്യത. ഒറ്റപ്പെട്ട ചില മേഖലയില്‍ സാധാരണ മഴ ലഭിക്കാനുള്ള സൂചനയും കാലാവസ്ഥ വിഭാഗം പറയുന്നുണ്ട്. അതേസമയം, കാലവര്‍ഷത്തില്‍ ഇതുവരെ സംസ്ഥാനത്ത് 48 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.