തലച്ചോറില്‍ നിന്ന് പാമ്പുകളില്‍ കാണപ്പെടുന്ന വിരയെ ആദ്യമായി ജീവനോടെ പുറത്തെടുത്തു

ഓസ്ട്രേലിയ ന്യൂ സൗത്ത് വെയില്‍സിലെ അറുപത്തിനാലുകാരിയുടെ തലച്ചോറില്‍ നിന്ന് പാമ്പുകളില്‍ കാണപ്പെടുന്ന വിരയെ ആദ്യമായി ജീവനോടെ പുറത്തെടുത്തു. ഓസ്‌ട്രേലിയയിലെ കാന്‍ബറ ആശുപത്രിയില്‍ കഴിഞ്ഞവര്‍ഷമാണ് എട്ടു സെന്റിമീറ്റര്‍ നീളമുള്ള വിരയെ പുറത്തെടുത്തത്. കംഗാരുക്കളിലും ഓസ്‌ട്രേലിയയില്‍ കാണപ്പെടുന്ന പെരുമ്പാമ്പിനമായ കാര്‍പെറ്റ് പൈതണിലും കാണുന്ന പരാദമാണിത്. ഒഫിഡാസ്‌കാരിസ് റോബേര്‍ട്‌സി എന്നാണ് ഇതിന്റെ പേര്. 2021 ജനുവരിയില്‍ വയറുവേദനയും വയറിളക്കവുമായാണ് സ്ത്രീ ആദ്യം ആശുപത്രിയിലെത്തിയത്. മൂന്നാഴ്ച പിന്നിട്ടിട്ടും അസുഖം ബേധമാകാത്തതിനാല്‍ പലവിധ ചികിത്സകളും നടത്തി. അക്കൂട്ടത്തില്‍ തലച്ചോറിന്റെ എം.ആര്‍.ഐ. സ്‌കാനുമെടുത്തു. ഇതുവഴിയാണ് വിരയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.

LEAVE A REPLY