കോവിഡ് പോരാട്ടത്തിലൂടെ ശ്രദ്ധനേടിയ ഡോ. ആസിമ ബാനു ഇനി ബംഗളൂരു മെഡിക്കല്‍ കോളേജ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പള്‍. മെഡിക്കള്‍ കോളേജിലെ ആദ്യ മുസ്ലിം വനിതാ പ്രിന്‍സിപ്പള്‍ കൂടിയാണ് ആസിമ.
2020ലാണ് ഡോ. ആസിമയ്ക്ക് മാധ്യമ ശ്രദ്ധ ലഭിക്കുന്നത്. കോവിഡ് മഹാമാരിയെ ഭയന്ന് പലരും പിന്നോട്ട് മാറിയപ്പോള്‍ രോഗീപരിചരണത്തിനായി ഡോ. ആസിമ സധൈര്യം മുന്നോട്ടുവന്നത് സഹപ്രവര്‍ത്തകര്‍ക്കടക്കം പ്രചോതനമായിരന്നു. ഈ സമയത്ത് വിക്ടോറിയ ആശുപത്രി ട്രോമ കെയര്‍ സെന്റര്‍ കോവിഡ് വാര്‍ഡിലെ നോഡല്‍ ഓഫീസറായിരുന്നു ഡോ. ആസിമ.