എപ്പോഴും തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ യാതൊരു മടിയും കാണിക്കാത്ത താരമാണ് സോനം കപൂര്‍. എന്നാല്‍ കഴിഞ്ഞ ദിവസം സോനം നടത്തിയ വെളിപ്പെടുത്തല്‍ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ചെറുപ്പത്തില്‍ താന്‍ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് സോനം പറഞ്ഞിരിക്കുന്നത്. രാജീവ് മസന്തുമായി നടത്തിയ അഭിമുഖത്തിലാണ് സോനത്തിന്റെ വെളിപ്പെടുത്തല്‍.
ഞാനും ബാല്യത്തില്‍ പീഡനത്തിനിരയായിട്ടുണ്ട്. അത് തന്നെ വല്ലാത്ത മാനസിക സംഘര്‍ഷത്തില്‍ ആഴ്ത്തിയിരുന്നുവെന്ന് സോനം പറഞ്ഞു. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന പീഡനത്തെ കുറിച്ചുള്ള രാജീവ് മസന്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സോനം.
സോനത്തിന്റെ കരിയറിലെ തന്നെ മികച്ച അഭിനയ പ്രകടനം നടത്തിയത് ഈ വര്‍ഷമാണ്. നീരജ എന്ന ചിത്രത്തിലൂടെ ഈ വര്‍ഷത്തെ ദേശീയ പുരസ്‌ക്കാരം ഒരു പക്ഷേ സോനത്തിനാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.