ജനീവ: കൃത്രിമ മധുരങ്ങളിലൊന്നായ അസ്പാർട്ടെയിമിന്റെ ഉപയോഗം കാൻസറിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന. ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ അടുത്ത മാസത്തോടെ അസ്പാർട്ടെയിം കാൻസറിന് കാരണമായ ഉത്പന്നമായി പ്രഖ്യാപിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ കാൻസർ ഗവേഷണ വിഭാഗം അറിയിച്ചു. കൃത്രിമ മധുരങ്ങൾ ഉപയോഗിക്കുന്നതിനെതിരെ ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. കൊക്കകോള മുതൽ ച്യൂയിങ് ഗം വരെയുള്ള ഉൽപ്പന്നങ്ങളിൽ അസ്പാർട്ടെയിം ഉപയോഗിക്കുന്നുണ്ട്.